മത്സരപരീക്ഷകൾ എങ്ങനെ എളുപ്പത്തിൽ കീഴടക്കാം ?

മത്സരപരീക്ഷകൾ എങ്ങനെ എളുപ്പത്തിൽ കീഴടക്കാം ?

ഇന്ന് നമ്മൾ ചർച്ച ചെയ്യുന്നത് കോച്ചിംഗ് ഇല്ലാതെ എങ്ങനെ മത്സരപരീക്ഷകൾ എളുപ്പത്തിൽ പാസാവം എന്നതിനെ പറ്റിയാണ്. ഇതിനായ് നമ്മൾ ചില സ്റ്റെപ്പുകൾ ഫോളോ ചെയ്യേണ്ടതുണ്ട്. പ്രധാനമായും 5 സ്റ്റെപ്പുകളാണ് നമ്മളിന്ന് എക്സ്പ്ലൈൻ ചെയ്യുന്നത്.

  1. എക്സാം സിലബസ് & ക്വസ്റ്റ്യൻ പാറ്റേൺ
  2. എങ്ങനെ പഠിച്ച് തുടങ്ങണം, എന്തൊക്കെ മെറ്റീരിയൽസ് ഉപയോഗിക്കണം
  3. ടൈം ടേബിൾ ഉണ്ടാക്കി പ്ലാൻ ചെയ്യുക
  4. മാതൃകാ പരീക്ഷകൾ
  5. റിവിഷൻ

ഇത്രയും സ്റ്റെപ്പുകളിലൂടെയാണ് പരീക്ഷ എളുപ്പമാക്കി മുന്നേറാൻ സാധിക്കുക. മേൽപറഞ്ഞ സ്റ്റെപ്പുകളിൽ എന്തൊക്കെയാണ് ചെയ്യേണ്ടത് എന്ന് നോക്കാം.

1. എക്സാം സിലബസ് & ക്വസ്റ്റ്യൻ പാറ്റേൺ

എക്സാം സിലബസും ക്വസ്റ്റ്യൻ പാറ്റേണും കൃത്യമായി മനസിലാക്കുക എന്നതാണ് ആദ്യത്തെ കാര്യം. എക്സാം സിലബസ് നിങ്ങൾക്ക് നോട്ടിഫിക്കേഷന്റെ കൂടെ ലഭിക്കും. എന്നാൽ ക്വസ്റ്റ്യൻ പാറ്റേൺ എളുപ്പത്തിൽ മനസിലാക്കാൻ വേണ്ടി മുൻവർഷങ്ങളിലെ ക്വസ്റ്റ്യൻ പേപ്പർ നോക്കുകയോ അല്ലെങ്കിൽ നിങ്ങൾക്ക് ലഭ്യമായ മറ്റു ഉപാദികൾ ഉപയോഗിക്കുകയും ആവാം.

മാതൃകാ പരീക്ഷൾ പരിശീലിക്കാനുള്ള അപ്പ്ലിക്കേഷൻ എൻട്രി : www.entri.me/app/

2. എങ്ങനെ പഠിച്ച് തുടങ്ങണം, എന്തൊക്കെ മെറ്റീരിയൽസ് ഉപയോഗിക്കണം

നിങ്ങൾ പഠിക്കാനായി തിരഞ്ഞെടുക്കുന്ന ബുക്ക്സ് അല്ലെങ്കിൽ ഓണ്ലൈൻ മെറ്റീരിയൽ എന്തുമാവട്ടെ അതെത്രത്തോളം മികച്ചതാണോ അത്രയും നല്ല മാർക്ക് നമുക്ക് സ്കോർ ചെയ്യാൻ സാധിക്കും. മുമ്പ് പി എസ് സി പോലുള്ള പരീക്ഷകൾ പാസായവരോടോ അല്ലെങ്കിൽ നിങ്ങളുടെ കോച്ചിംഗിനു പോകുന്ന സുഹൃത്തുക്കളോടോ ചോദിച്ചാൽ ഇതേ പറ്റി അറിയാൻ സാധിക്കും. അല്ല എന്നുണ്ടെങ്കിൽ എൻട്രിയുടെ അപ്പ്ലിക്കേഷൻ (www.entri.me/app/) അല്ലെങ്കിൽ വെബ്സൈറ്റ് (www.entri.me) വഴിയോ നിങ്ങൾക്ക് ടെസ്റ്റ് അറ്റന്റ് ചെയ്യാൻ സാധിക്കുന്നതാണ്.

3. ടൈം ടേബിൾ ഉണ്ടാക്കി പ്ലാൻ ചെയ്യുക

ടൈം ടേബിൾ ഉണ്ടാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യം, ജോലിക്ക് പോകുന്നവരോ പഠിക്കുന്നവരോ ആണെങ്കിൽ നിങ്ങൾക്ക് ഒഴിവുള്ള സമയങ്ങൾ കണ്ടെത്തി വേണം ഉണ്ടാക്കാൻ 3-4 മണിക്കൂർ എങ്കിലും ഒരു ദിവസം പരിശീലിക്കാൻ ആവും വിധം വേണം ടൈം ടേബിൾ തയ്യാറാക്കാൻ. പരീക്ഷയ്ക്ക് മാത്രമായി തയ്യാറെടുക്കുന്നവർ ദിവസവും ചുരുങ്ങിയത് 10 മണിക്കൂർ എങ്കിലും പരിശീലിക്കണം. പിന്നീട് ശ്രദ്ധിക്കേണ്ട കാര്യം വീക്ക്എന്റ് ദിവസങ്ങളിൽ പരിശീലിക്കാൻ കൂടുതൽ നേരം കണ്ടെത്തണം.
നമ്മൾ വീക്ക് ആയ ഭാഗങ്ങളിൽ ഊന്നൽ കൊടുത്ത് പഠിക്കുകയും നമുക്ക് അറിയാവുന്ന കാര്യങ്ങൾ സമയം കൂടുതൽ ചിലവാകാത്ത രീതിയിൽ പഠിച്ചെടുക്കാനും ശ്രമിക്കണം. നമ്മളെ കൊ‌ണ്ട് ഒരു ദിവസം എത്രത്തോളം പഠിക്കാൻ സാധിക്കും എന്ന് നമ്മൾക്ക് നല്ല ബോധ്യം വേണം, അത് മനസിലാക്കി വേണം ടൈംംം ടേബിൾ തയ്യാറാക്കാൻ.
ടൈം ടേബിൾ കൃത്യമായി പിൻതുടരുക എന്നതാണ് പിന്നീട് ചെയ്യേണ്ട കാര്യം. അതിനായി കുറച്ച് ദിവസത്തേക്ക് ആണെങ്കിൽ പോലും സോഷ്യൽ മീഡിയ / ടി വി എന്നിവ ഒഴിവാക്കി പരീക്ഷയിൽ മാത്രംംം ശ്രദ്ധ ചെലുത്തി പഠിക്കാൻ ശ്രമിക്കുക.

4. മാതൃകാ പരീക്ഷകൾ

വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ് മാതൃകാ പരീക്ഷകൾ. നമ്മൾ എത്രത്തോളം പഠിച്ചു, നമ്മൾ പഠിച്ചതൊക്കെ സ്വയം എങ്ങനെ വിലയിരുത്താം എന്നതിനുള്ള ഒരു വഴിയാണ് മാതൃകാ പരീക്ഷകൾ എടുക്കുക എന്നുള്ളത്. എൻട്രി അപ്പ്ലിക്കേഷനിലൂടെ വളരെ എളുപ്പത്തിൽ മാതൃകാ പരീക്ഷകൾ എടുക്കാൻ സാധിക്കും.

മാതൃകാ പരീക്ഷൾ പരിശീലിക്കാനുള്ള അപ്പ്ലിക്കേഷൻ എൻട്രി : www.entri.me/app/

5. റിവിഷൻ

മത്സരപരീക്ഷകളിൽ ഒരിക്കലും മാറ്റി നിർത്താൻ സാധിക്കാത്ത ഒരു കാര്യമാണ് റിവിഷൻ. കാരണം നമ്മൾ പരീക്ഷയ്ക്ക് പഠിച്ച് അവസാനം എത്തുമ്പോഴേക്ക് ചിലപ്പോൾ ആദ്യം പഠിച്ച ഭാഗങ്ങൾ ഒക്കെ മറന്ന് പോവാൻ ഇടയുണ്ട്. അങ്ങനെ സംഭവിക്കാതിരിക്കാൻ ആഴ്ചയിൽ ഒരിക്കൽ എങ്കിലും റിവിഷൻ എടുക്കുന്നത്  ഗുണം ചെയ്യും, അതിന്റെ കൂടെ തന്നെ എൻട്രി ആപ്പിലൂടെ മാതൃകാ പരീക്ഷയും കൂടി അറ്റന്റ് ചെയ്യുമ്പോൾ കൂടുതൽ ചോദ്യങ്ങൾ പരിചയപ്പെടാനും പരീക്ഷ ഒന്നുകൂടി എളുപ്പമാക്കാനും സാധിക്കും. ജോലിക്ക് ഒക്കെ പോകുന്നവർ ഇടവേളകളിലും, യാത്രയിലായിരിക്കുമ്പോഴും റിവൈസ് ചെയ്യാൻ ശ്രമിച്ചാൽ പഠിച്ച കാര്യങ്ങൾ ഓർക്കാൻ സഹായിക്കും.

ഈ 5 സ്റ്റെപ്പുകൾ ഫോളോ ചെയ്താൽ ഏതൊരു മത്സരപരീക്ഷയും നിങ്ങൾക്ക് എളുപ്പത്തിൽ പാസാവാൻ സാധിക്കും.

കമന്റ്സ്

കമന്റ്സ്