എസ് എസ് സി പരീക്ഷ എഴുതുന്ന ഉദ്യോഗാർഥികൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

എസ് എസ് സി പരീക്ഷ എഴുതുന്ന ഉദ്യോഗാർഥികൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

കേന്ദ്രസർക്കാരിലേക്കുള്ള ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കുന്ന സർക്കാർ സ്ഥാപനമാണ് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (എസ് എസ് സി). എസ് എസ് സി യുടെ കമ്പൈന്റ് ഡിഗ്രീ ലെവെൽ പരീക്ഷയും കമ്പൈന്റ് ഹയർസെക്കണ്ടറി ലെവൽ പരീക്ഷയും ഉദ്യോഗാർഥികൾക്ക് ഒട്ടനേകം ജോലി സാധ്യതയാണ് ഒരുക്കുന്നത്.

മൂന്നു ഘട്ടങ്ങളായി നടക്കുന്ന എസ് എസ് സി പരീക്ഷയുടെ ഏറ്റവും സുപ്രധാനമായ ഘട്ടം പ്രാധമികതലം ആണ്. ക്വാണ്ടിറ്റേറ്റിവ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ആണ് ഈ ഘട്ടത്തിൽ ഉണ്ടാവുക. ഈ ഘട്ടത്തിൽ ആണ് ഏറ്റവും നല്ല സ്കോർ നേടേണ്ടത്, എന്നാൽ മാത്രമേ പിന്നീടുള്ള ഘട്ടങ്ങളിലേക്ക് കടക്കാനാവൂ.

ഇത്തവണ നമ്മൾ ചർച്ച ചെയ്യുന്നത്, എസ് എസ് സി പരീക്ഷയുടെ ചോദ്യങ്ങൾ എങ്ങനെ ചുരുങ്ങിയ നേരം കൊ‌ണ്ട്‌ ഉത്തരം കണ്ടെത്താം എന്നതാണ്. നന്നായി പ്രാക്റ്റീസ് ചെയ്താൽ വളരെ എളുപ്പത്തിൽ സ്കോർ ചെയ്യാവുന്ന ഒരു മേഖലയാണ് ‘ക്വാണ്ടിറ്റേറ്റിവ് ആപ്റ്റിറ്റ്യൂഡ്’.

ക്വാണ്ടിറ്റേറ്റിവ് ആപ്റ്റിറ്റ്യൂഡ് പരീക്ഷ എളുപ്പമാക്കുന്നതിനുള്ള ചില വഴികളാണ് പറയുന്നത്.

  • അടിസ്ഥാന വിവരങ്ങൾ ആണ് ആദ്യം അറിഞ്ഞിരിക്കേണ്ടത്. ബെയ്സിക് ആയ മാത്തമാറ്റിക്കൽ ഫോർമുലാസ് എല്ലാം തന്നെ പഠിക്കുക. മാത്സിനെ ഒരിക്കലും പേടിക്കേണ്ട കാര്യമില്ല.
  • മിക്കവരും മാത്സ് ബുദ്ധിമുട്ടുള്ള ഒരു വിഷയമാണെന്ന് ആദ്യമേ തന്നെ തീരുമാനിച്ചുറപ്പിച്ചാണ് അറ്റന്റ് ചെയ്യുക. അതുകൊണ്ടാണ് മിക്കവർക്കും മാർക്ക് നഷ്ടമാവുന്നത്.
  • ഓരോ വിഷയങ്ങളിലെയും ഇക്ക്വേഷൻസ് പഠിക്കാൻ നമ്മുടേതായ ഒരു വഴി കണ്ടെത്തുക എന്നതാണ് മറ്റൊരു കാര്യം. ഒന്നുകിൽ മൈൻഡ്-മാപ്പ് ഉണ്ടാക്കി പഠിക്കുക അല്ലെങ്കിൽ ഇക്ക്വേഷൻസ് എഴുതി മനഃപാഠമാക്കുക.
  • വീണ്ടും വീണ്ടും പരിശീലിക്കുക എന്നതാണ് പരീക്ഷയെ എളുപ്പമാക്കുനുള്ള മറ്റൊരു വഴി. നമ്മൾ എത്രത്തോളം പ്രാക്ടീസ് ചെയ്യുന്നുവോ അത്രയും റിസൾട്സ് നമുക്ക് ലഭിക്കും എന്നതിൽ സംശയമില്ല. വളരെ നേരത്തെ തന്നെ പരിശീലനം തുടങ്ങിയാൽ പരീക്ഷ കുറെ കൂടി എളുപ്പമാവും.
  • ഏതൊരു കോമ്പിറ്റെറ്റിവ് പരീക്ഷയെയും മറികടക്കാന്‍ വേണ്ടുന്ന പ്രധാന കാര്യം പരീക്ഷ വേഗതയാണ്. എത്ര വേഗത്തില്‍ നമുക്ക് ഓരോ ചോദ്യങ്ങളും പരിഹരിച്ച് മുമ്പോട്ട് പോവാന്‍ സാധിക്കുന്നുവോ എന്നതാണ് കാര്യം. സമയപരിധി ആണ് എസ് എസ് സി പോലെയുള്ള കോമ്പിറ്റെറ്റിവ് പരീക്ഷ എഴുതുന്ന ഉദ്യോഗാര്‍ഥികള്‍ നേരിടുന്ന വെല്ലുവിളി. ആ മാതൃക ചോദ്യങ്ങള്‍ പരിശീലിക്കുന്നതിലൂടെ നമുക്ക് വേഗതയും കൃത്യതയും വര്‍ധിപ്പിക്കാന്‍ സാധിക്കും. പരീക്ഷകള്‍ എല്ലാം ഓണ്‍ലൈന്‍ ആയതുകൊണ്ട് തന്നെ പരിശീലിക്കുന്നതും ഓണ്‍ലൈന്‍ ആവുന്നത് ഏറെ ഗുണം ചെയ്യും. മാതൃക പരീക്ഷകൾ പരിശീലിക്കുമ്പോൾ നിങ്ങൾക്ക് പരീക്ഷയെക്കുറിച്ചും അതില്‍ ചോദിയ്ക്കാന്‍ സാധ്യതയുള്ള ചോദ്യങ്ങളെക്കുറിച്ചും ഒരു ധാരണ ലഭിക്കും. മാതൃക പരീക്ഷകള്‍ പരിശീലിക്കാന്‍ ഇന്ന് നിരവധി അവസരങ്ങളാണ് നിങ്ങള്‍ക്ക് മുമ്പിലുള്ളത്. വിവിധ വെബ്സൈറ്റുകളിലൂടെയും മൊബൈല്‍ അപ്ലിക്കേഷനനുകളിലൂടെയും എളുപ്പത്തില്‍ സാധിക്കുന്ന ഒന്നാണ് ഇത്.

നമ്മൾ എല്ലാവരും സ്മാർട്ട്ഫോൺസ് ഉപയോഗിക്കുന്നവാരാണ്. മോക്ക് ടെസ്റ്റ് എടുക്കാനുള്ള ഒരു അപ്ലിക്കേഷൻ ഇന്നിവിടെ പരിചയപ്പെടുത്തുകയാണ്.

Download : www.entri.me/app/

എൻട്രിയിലൂടെ നിങ്ങൾക്ക് വിവിധതരാം പരീക്ഷാളുടെ മാതൃകാ പരീക്ഷകൾ പരിശീലിക്കാവുന്നതാണ്. അതിലൂടെ നിങ്ങൾക്ക് എളുപ്പത്തിൽ ജോലി ലഭ്യമാക്കാനും സാധിക്കും.

കമന്റ്സ്

കമന്റ്സ്