പി.എസ്.സി പരീക്ഷയ്ക്ക് അപേക്ഷിച്ചിട്ട് എഴുതാതിരിക്കുന്നവരില്‍ നിന്ന് പിഴ ഈടാക്കും

പി.എസ്.സി പരീക്ഷയ്ക്ക് അപേക്ഷിച്ചിട്ട് എഴുതാതിരിക്കുന്നവരില്‍ നിന്ന് പിഴ ഈടാക്കും

പി.എസ്.സി പരീക്ഷയ്ക്ക് അപേക്ഷിച്ചിട്ട് എഴുതാതിരിക്കുന്ന ഉദ്യോഗാര്‍ഥികളില്‍ നിന്നും പിഴ ഈടാക്കാന്‍ പുതിയ പി.എസ്.സി തീരുമാനം. പി.എസ്.സി ചെയര്‍മാന്‍ എന്‍.കെ സക്കീര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആണ് ഈ കാര്യം അറിയിച്ചത്. 500 രൂപയാണ് ഒരു അപേക്ഷകന് പരീക്ഷ നടത്താന്‍ പി.എസ്.സിക്ക് ചെലവ് വരുന്നത്. പരീക്ഷ എഴുതാതിരിക്കുന്നതിലൂടെ ഈ തുക പി.എസ്.സിക്ക് നഷ്ടം സംഭവിക്കുകയാണ്. ഇതാണ് പിഴ ഏര്‍പ്പെടുത്താന്‍ കാരണം.
പരീക്ഷയ്ക്ക് അപേക്ഷിക്കുന്നവരില്‍ നിന്നും 100 രൂപ കൂടി വാങ്ങുകായും പരീക്ഷ എഴുതിയവര്‍ക്ക് ഈ തുക തിരിച്ച്‌ നല്‍കുകയും എഴുതാത്തവരുടെ തുക പി എസ് സി യിലേക്ക് ചേര്‍ക്കുകയും ചെയ്യും.

വലിയൊരു വിഭാഗം അപേക്ഷകര്‍ പരീക്ഷ എഴുതുന്നില്ല എന്നതാണ് ഇങ്ങനെ ഒരു തീരുമാനം എടുക്കാന്‍ കാരണം. അഞ്ച് ലക്ഷം പേര്‍ അപേക്ഷിച്ചിട്ട് 3 ലക്ഷം പേര്‍ മാത്രം പരീക്ഷ എഴുതിയ സാഹചര്യവും ഉണ്ടായിട്ടുണ്ട്. പരീക്ഷയ്ക്ക് 40 ദിവസം മുന്‍പ് വരെ ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാനുള്ള ഓപ്ഷന്‍ ഉണ്ടായിരിക്കും, അതിനു ശേഷം ആര്‍ക്കും തന്നെ ഹാള്‍ ടിക്കറ്റ് ഡൌണ്‍ലോഡ് ചെയ്യാന്‍ സാധിക്കില്ല.

കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ്‘ ട്രിബ്യൂണല്‍ പരീക്ഷയുടെ ഘടന രണ്ട് മാസത്തിനകം തീരുമാനിക്കും. മൂന്ന് ഘട്ടമായാണ് തെരഞ്ഞെടുപ്പ്. സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് സമാനമായി ആദ്യം പ്രിലിമിനറി പരീക്ഷയും അതില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് മെയിന്‍ പരീക്ഷയും അഭിമുഖവും നടത്തുമെന്ന് പി.എസ്.സി ചെയര്‍മാന്‍ അറിയിച്ചു.

കമന്റ്സ്

കമന്റ്സ്