കേരള സർക്കാരിൽ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്/ ഓഡിറ്റർ പോസ്റ്റുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

കേരള സർക്കാരിൽ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്/ ഓഡിറ്റർ പോസ്റ്റുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

കേരളാ പി എസ് സി യോഗ്യരായ ഉദ്യോഗാര്ഥികളില്‍ നിന്നും സെക്രട്ടറി അസിസ്റ്റന്റിനായുള്ള അപേക്ഷകള്‍ ക്ഷണിക്കുന്നു. കേരളാ പി എസ് സി യുടെ ഒറ്റ തവണ റെജിസ്ട്രേഷന്‍ ചെയ്തവര്‍ക്കാണ് അപേക്ഷിക്കാന്‍ സാധിക്കുക.

കേരളാ പബ്ലിക്ക് സര്‍വീസ് കമ്മീഷന്‍ / അഡ്വോക്കേട്റ്റ് ജെനറല്‍സ് ഓഫീസ് (എറണാകുളം) / ലോക്കല്‍ ഫണ്ട് ഓഡിറ്റ് ഡിപ്പാര്‍ട്ട്മെന്റ് / വിജിലന്‍സ് ട്രൈബ്യൂണല്‍ ഓഫീസ് / സ്പെഷ്യല്‍ ജഡ്ജ് & എന്‍ക്വയറി കമ്മീഷണര്‍ എന്നിവിടങ്ങളില്‍ അസിസ്റ്റന്റ് / ഓഡിറ്റര്‍ നിയമനത്തിന് വിജ്ഞാപനം തയ്യാറായി.

2018 ജനുവരി 17 ആണ് അപേക്ഷിക്കാനുള്ള അവസാന തീയ്യതി.

യോഗ്യത : ബിരുദം

പ്രായം : 18 – 36

കാറ്റഗറി നമ്പര്‍ : 545/2017

ശമ്പള പരിധി : 27800 – 59400

ഒഴിവുകള്‍ : എത്ര ഒഴിവുകളിലേക്കാണ് നിയമനം എന്നതിനേക്കുച്ചുള്ള വിവരങ്ങള്‍ കേരളാ പി എസ് സി ഇത് വരെ പുറപ്പെടുവിച്ചിട്ടില്ല.

അപേക്ഷിക്കേണ്ട രീതി : കേരളാ പി എസ് സി യുടെ വെബ്‌സൈറ്റിൽ ഒറ്റ തവണ രെജിസ്ട്രേഷൻ ചെയ്‌താൽ മാത്രമേ ഈ പരീക്ഷയ്ക്ക് അപേക്ഷിക്കുവാൻ സാധിക്കൂ.

 

പി എസ് സി വെബ്സൈറ്റില്‍ ലോഗിൻ ചെയ്ത ശേഷം നോട്ടിഫിക്കേഷൻസ് ടാബിൽ ക്ലിക്ക് ചെയ്യുക. അതിൽ കാറ്റഗറി നമ്പർ എന്ന കോളത്തിൽ മുകളിൽ കൊടുത്തിരിക്കുന്ന കാറ്റഗറി നമ്പർ അടിച്ച് കൊടുക്കുക. ശേഷം എളുപ്പത്തിൽ പരീക്ഷയ്ക്ക് അപേക്ഷിക്കാവുന്നതാണ്

ഇത്തവണ ആറു ലക്ഷത്തിൽ അധികം പേർ അപേക്ഷിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വിജ്ഞാപനത്തിനു 5,17,360 പേരാണ് നേരിട്ടുള്ള നിയമനത്തിന് അപേക്ഷിച്ചത്.

റാങ്ക് പട്ടിക 2019 ഏപ്രിലിൽ ആണ് പ്രസിദ്ധീകരിക്കുക.

കേരളാ പി എസ് സി വെബ്സൈറ്റ് : https://thulasi.psc.keralapsc.gov.in/thulasi/ 

നോട്ടിഫിക്കേഷന്‍ ലിങ്ക് : https://goo.gl/YYU5t6

Entri ആപ്പിലൂടെ എങ്ങനെ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് പരീക്ഷക്ക് ഒരുങ്ങാം.

www.entri.me/app

PSC Secretariat Assistant, Company Assistant, University Assitant തുടങ്ങിയ Degree Level പരീക്ഷകൾക്ക് വളരെ എളുപ്പത്തിൽ പരിശീലിച് ഉയർന്ന റാങ്ക് നേടാൻ സഹായിക്കുന്ന സാങ്കേതിക വിദ്യയാണ് Entri.me

ഡിഗ്രി ലെവൽ പരീക്ഷകളുടെ പുതിയ സിലബസ് അടിസ്ഥാനത്തിലുള്ള 100 ൽ അധികം മാതൃകാ പരീക്ഷകൾ ഉത്തരസഹിതം എൻട്രി ആപ്പിലൂടെ ലഭ്യമാണ്. ഓരോ പരീക്ഷക്ക് ശേഷവും, എൻട്രി അനാലിസിസിന്റെ സഹായത്തോടെ നിങ്ങളുടെ കുറവുകൾ കണ്ടെത്താനും, അത് നികത്താനും എൻട്രി സഹായിക്കുന്നു. എൻട്രിയിലൂടെ ഓരോ മാതൃകാ പരീക്ഷ പരിശീലിക്കുന്നതിലൂടെ, ചോദ്യങ്ങൾ പഠിക്കുന്നതിനൊപ്പം ഉദ്യോഗാർഥികളുടെ വേഗതയും കൃത്യതയും വർധിക്കുന്നു.

ഇതുകൂടാതെ എൻട്രിയിലെ വിഷയാടിസ്ഥാനത്തിലുള്ള പരീക്ഷകൾ, പ്രയാസമേറിയ ഭാഗങ്ങൾ എളുപ്പമാക്കാനും, നിത്യേനയുള്ള ആനുകാലിക ക്വിസുകൾ, ആനുകാലിക ചോദ്യങ്ങളിൽ മുഴുവൻ മാർക്ക് നേടാനും ഉദ്യോഗാർത്ഥികളെ സഹായിക്കുന്നു.
ഇന്ന്തന്നെ എൻട്രി ആപ്പ് (www.entri.me/app) ഡൗൺലോഡ് ചെയ്ത് പരിശീലിച്ചു തുടങ്ങൂ… ഗവണ്മെന്റ് ജോലി എന്ന നിങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കൂ..

കമന്റ്സ്

കമന്റ്സ്