പ്ലസ് ടു പാസായവർക്ക് കേന്ദ്രസർക്കാരിൽ അവസരം : ഡിസംബർ 20 അവസാന തീയ്യതി

പ്ലസ് ടു പാസായവർക്ക് കേന്ദ്രസർക്കാരിൽ അവസരം : ഡിസംബർ 20 അവസാന തീയ്യതി

പ്ലസ് ടു പാസായവർക്ക് കേന്ദ്രസർക്കാരിൽ അവസരം : ഡിസംബർ 20 അവസാന തീയ്യതി

സ്റ്റാഫ് സെലെക്ഷൻ കമ്മീഷൻ(SSC) എല്ലാവർഷവും, പ്ലസ് ടു യോഗ്യരായ ഉദ്യോഗാർത്ഥികളെ, കേന്ദ്രസർക്കാരിന്റെ വിവിധ വകുപ്പുകളിലേക്ക് തിരഞ്ഞെടുക്കാൻ വേണ്ടി നടത്തുന്ന പരീക്ഷയാണ് കംബൈൻഡ് ഹയർസെക്കണ്ടറി ലെവൽ പരീക്ഷ (SSC-CHSL). മൂന്നു ഘട്ടങ്ങളിൽ ആയാണ് പരീക്ഷ നടക്കാറുള്ളത്.

 • പോസ്റ്റൽ അസിസ്റ്റന്റ് / സോർട്ടിങ് അസിസ്റ്റന്റ്
 • ഡാറ്റാ എൻട്രി ഓപ്പറേറ്റർ & ജൂനിയർ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ്
 • ലോവർ ഡിവിഷണൽ ക്ലാർക്ക്
 • കോർട്ട് ക്ലാർക്ക്

എന്നീ നാല് തസ്തികകളിലേക്കാണ് ഉദ്യോഗാർത്ഥികളെ തേടുന്നത്. ഈ പരീക്ഷയ്ക്ക് വേണ്ടി അപേക്ഷിക്കാവുന്ന അവസാന തീയ്യതി 18 ഡിസംബർ 2017 ആണ്.

2017-2018 വർഷത്തെ എസ്.എസ്.സിസി.എച്ച്.എസ്.എൽ പരീക്ഷയെ സംബന്ധിച്ചുള്ള പ്രധാന തീയ്യതികൾ

 • 18 നവംബർ 2017 മുതൽ അപേക്ഷ ഫോം ലഭ്യമാകും.
 • 18 ഡിസംബർ 2017 വരെ പരീക്ഷയ്ക്ക് അപേക്ഷിക്കാം.
 • ഒന്നാം ഘട്ടം – 2018 മാർച്ച് 4 മുതൽ 2018 മാർച്ച് 26 വരെയുള്ള ദിവസങ്ങളിൽ നടക്കും.
 • രണ്ടാം ഘട്ടം – 2018 ജൂലായ് 8 ആണ് നടക്കുക.

2017-2018 വർഷത്തെ എസ്.എസ്.സിസി.എച്ച്.എസ്.എൽ പരീക്ഷ ജോലി ഒഴിവുകൾ

പോസ്റ്റൽ അസിസ്റ്റന്റ് / സോർട്ടിങ് അസിസ്റ്റന്റ്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ലോവർ ഡിവിഷണൽ ക്ലാർക്ക്, കോർട്ട് ക്ലാർക്ക്  എന്നീ തസ്തികകളിലേക്കായി ആകെ 3259 ഒഴിവുകളാണ് വന്നിട്ടുള്ളത്.

 • പോസ്റ്റൽ അസിസ്റ്റന്റ് – 2359
 • ലോവർ ഡിവിഷണൽ ക്ലാർക്ക് – 898
 • ഡാറ്റാ എൻട്രി ഓപ്പറേറ്റർ – 2

എസ്.എസ്.സിസി.എച്ച്.എസ്.എൽ പരീക്ഷയ്ക്ക് അപേക്ഷിക്കേണ്ട രീതി

യോഗ്യരായവർക്ക് എസ്.എസ്.സിയുടെ ഒഫീഷ്യൽ വെബ്സൈറ്റ് വഴി എളുപ്പത്തിൽ പരീക്ഷയ്ക്ക് അപേക്ഷിക്കാവുന്നതാണു. ഓൺലൈൻ അപ്ലിക്കേഷൻ അവസാന തീയ്യതി ഡിസംബർ 20ലേക്ക് നീട്ടിയിരിക്കുന്നു.

എസ് എസ് സിയുടെ വെബ്സൈറ്റ് ലിങ്ക് : http://ssconline.nic.in/

സി.എച്ച്.എസ്.എൽ പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള യോഗ്യത

 • ഉദ്യോഗാർത്ഥി ഇന്ത്യൻപൗരനോ അല്ലെങ്കിൽ 1962 ജനുവരി ക്ക് മുമ്പ് ഇന്ത്യയിൽ സ്ഥിരതാമസമാക്കിയ നേപ്പാൾ, ഭൂട്ടാൻ, ടിബറ്റൻ അഭയാർത്ഥികൾ ആയിരിക്കണം.
 • പ്രായപരിധി : 18 – 27 വയസ്സ് വരെ ആണ്.
 • ഉദ്യോഗാർത്ഥി പ്ലസ് ടു തതുല്യപരീക്ഷ പരീക്ഷ പാസ്സായിരിക്കണം.

പ്രായം ഇളവ് അനുവദിച്ചിട്ടുള്ള വിഭാഗങ്ങൾ

 • .ബി സി – 3 വർഷം
 • എസ്.സി / എസ്.ടി – 5 വർഷം
 • ശാരീരിക വൈകല്യമുള്ളവർ – 10 വർഷം
 • ശാരീരിക വൈകല്യമുള്ളവർ (.ബി.സി.) – 13 വർഷം
 • ശാരീരിക വൈകല്യമുള്ളവർ (എസ്.സി / എസ്.ടി) – 15 വർഷം

അപ്ലിക്കേഷൻ ഫീസ്

 • 100 രൂപയാണ് അപ്ലിക്കേഷൻ ഫീസ്
 • സ്ത്രീകൾ, എസ്.സി / എസ്.ടി, ശാരീരിക വൈകല്യമുള്ളവർ, എക്സ്സർവീസ്മെൻ എന്നീ വിഭാഗക്കാർക്ക് അപ്ലിക്കേഷൻ ഫീസ് വേണ്ട.
 • സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചെല്ലാൻ / നെറ്റ്ബാങ്കിങ് വഴിയോ ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് വഴിയോ ഫീസ് അടക്കാൻ സാധിക്കുന്നതാണ്.

സി.എച്ച്.എസ്.എൽ പരീക്ഷയുടെ പാറ്റേൺ

സി.എച്ച്.എസ്.എൽ പരീക്ഷ മൂന്നു ഘട്ടങ്ങളിൽ ആയാണ് നടക്കുക. പരീക്ഷ റജിസ്‌ട്രേഷൻ മുതലങ്ങോട്ടുള്ള എല്ലാ കാര്യങ്ങളും എസ്.എസ്.സി യുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി മാത്രമാണ് നടത്തുക.

കഴിഞ്ഞ വർഷത്തെ അപേക്ഷിച് CHSL പരീക്ഷക്ക് ഉണ്ടായ പ്രധാന മാറ്റങ്ങൾ

 • പരീക്ഷയുടെ ഒന്നാം ഘട്ടം ഓൺലൈൻ ആയാണ് നടക്കുക.
 • 100 മാർക്കിന്റെ ഡിസ്ക്രിപ്റ്റീവ് ടെസ്റ്റ് 60 മിനുട്ടിനുള്ളിൽ, ഓഫ്‌ലൈൻ ആയി എഴുതണം
 • കഴിഞ്ഞ വർഷം പ്രാഥമിക ഘട്ടത്തിന് അനുവദിച്ചിരുന്ന സമയം 75 മിനുട്ട് ആയിരുന്നു ഇത്തവണ അത് 60 മിനുട്ട് ആയി കുറച്ചിട്ടുണ്ട്.
 • മൂന്നാം ഘട്ടത്തിൽ മാറ്റങ്ങൾ ഒന്നും ഉണ്ടായിരിക്കുന്നതല്ല.
 • സെക്ഷണൽ കട്ട് ഓഫ് ഉണ്ടായിരിക്കില്ല.

എസ് എസ് സി സി എച്ച് എസ് എൽ പരീക്ഷയുടെ സിലബസ്

എസ് എസ് സി സി എച്ച് എസ് എൽ പരീക്ഷയുടെ ഒന്നാം ഘട്ടപരീക്ഷയിൽ 4 വിഭാഗങ്ങളുണ്ട്. 200 മാർക്കിനു 100 ചോദ്യങ്ങൾ എന്ന രീതിയിൽ ആണ് ഉണ്ടാവുക. കൂടുതൽ വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു.

*സി എച്ച് എസ് എൽ പരീക്ഷയുടെ പ്രാഥമിക ഘട്ടത്തിൽ നെഗറ്റീവ് മാർക്ക് ഉണ്ട്. ഒരു തെറ്റ് ഉത്തരത്തിനു 0.5 മാർക്ക് കുറയും. കാഴ്ച വൈകല്യമുള്ളവർക്ക് പരീക്ഷാ എഴുതാനുള്ള സമയപരിധി 100 മിനിറ്റാണ്.

രണ്ടാം ഘട്ടത്തിൽ ഉദ്യോഗാർത്ഥിയുടെ എഴുതാനുള്ള കഴിവുകളെ പരീക്ഷിക്കുന്നതിനു വേണ്ടിയുള്ള ടെസ്റ്റ് ആണ്. ഇംഗ്ലീഷ് അല്ലെങ്കിൽ ഹിന്ദിയിൽ ഒരു ലേഖനം ആണ് എഴുതാൻ ആവശ്യപ്പെടുക. അപേക്ഷിക്കുന്ന സമയത്ത് ശരിയായ ഭാഷ വളരെ ശ്രദ്ധയോടു കൂടി തിരഞ്ഞെടുക്കേണ്ടതാണ്. 200-250 വാക്കുകളിൽ ഒതുങ്ങുന്ന ഒരു ലേഖനമോ 150-200 വാക്കുകളിൽ ഒതുങ്ങുന്ന ഒരു കത്തോ, അപ്ലിക്കേഷൻ ലെറ്റെറോ, ആണ് എഴുതാൻ ആവശ്യപ്പെടുക. രണ്ടാം ഘട്ടത്തിൽ യോഗ്യത നേടുവാൻ ആവശ്യമായ ഏറ്റവും കുറഞ്ഞ മാർക്ക് 33 ശതമാനമാണ്. വായന ശീലമാക്കിയ ആർക്കും ഈ ഘട്ടം വളരെ എളുപ്പത്തിൽ തരണം ചെയ്യാവുന്നതാണ്.

 • ഇംഗ്ലീഷിലുള്ള ഹിന്ദിയിലും ഭാഗികമായി എഴുതിയിട്ടുള്ള പേപ്പർ മൂല്യനിർണ്ണയം നടത്തുന്നതല്ല.

ഡാറ്റാ എൻട്രി ഓപ്പറേറ്ററിനായുള്ള സ്കിൽ ടെസ്റ്റ്

 • മണിക്കൂറിൽ 8000 Key Depression per Hour ആണ് ഡാറ്റ എൻട്രി സ്പീഡ്.
 • 15 മിനുട്ട് ആണ് ഈ ടെസ്റ്റിന് അനുവദിച്ചിട്ടുള്ള സമയം.

പോസ്റ്റൽ അസിസ്റ്റന്റ് / സോർട്ടിങ് അസിസ്റ്റന്റ് / കോർട്ട് ക്ലാർക്ക് എന്നിവർക്കായുള്ള ടൈപ്പിംഗ് ടെസ്റ്റ്

 • ടൈപ്പിംഗ് ടെസ്റ്റ് ഇംഗ്ലീഷിലും ഹിന്ദിയിലും നടക്കും.
 • ഹിന്ദി ഭാഷയായി തിരഞ്ഞെടുത്തവർക്ക് മിനുട്ടിൽ 30 വാക്കുകളും ഇംഗ്ലീഷ് തിരഞ്ഞെടുത്തവർക്ക് മിനുട്ടിൽ 35 വാക്കുകളും എന്ന വേഗത്തിൽ ടൈപ്പ് ചെയ്യണം.
 • ടൈപ്പിംഗ് സ്പീഡ്നൊപ്പം കൃത്യതയ്ക്കും പ്രാധാന്യമുണ്ട്. മൂല്യനിർണയം നടത്തുമ്പോൾ ഈ രണ്ടു ഘടകങ്ങൾക്കും ഒരു പോലെ പ്രാധാന്യമുണ്ട്.
 • കാഴ്ച വൈകല്യമുള്ളവർക്ക് 30 മിനിറ്റ് അനുവദിക്കും.

ഉദ്യോഗാർത്ഥികൾ എസ്.എസ്.സി യുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്നും അഡ്മിറ്റ് കാർഡ് ഡൌൺലോഡ് ചെയ്യണം. റജിസ്ട്രേഷൻ നമ്പറിന്റെ കൂടെ ജനനതീയ്യതി / പാസ്സ്‌വേർഡ് ഉപയോഗിച്ച് ഡൌൺലോഡ് ചെയ്യാൻ സാധിക്കും.

എസ്‌ എസ് സി പരീക്ഷ എളുപ്പത്തിൽ കീഴടക്കാൻ  എൻട്രി അപ്ലിക്കേഷൻ www.entri.me/app നിങ്ങളെ സഹായിക്കുന്നു. ഏറ്റവും പുതിയ പരീക്ഷ സിലബസ് അനുസരിച്ചുള്ള നിരവധി മാതൃകാ പരീക്ഷകൾ Entriയിലൂടെ പരിശീലിക്കാവുന്നതാണ്.

പരീക്ഷ സംബന്ധിച്ച സംശയങ്ങൾക്കും മറ്റും താഴെ കമന്റ് ചെയ്യുക.

 

കമന്റ്സ്

കമന്റ്സ്