കേരള സര്‍ക്കാര്‍ എസ്ക്സൈസ് വകുപ്പില്‍ അവസരം : അപേക്ഷിക്കുവാനുള്ള അവസാന തീയ്യതി ജനുവരി 3

കേരള സര്‍ക്കാര്‍ എസ്ക്സൈസ് വകുപ്പില്‍ അവസരം : അപേക്ഷിക്കുവാനുള്ള അവസാന തീയ്യതി ജനുവരി 3

കേരള സര്‍ക്കാര്‍ എസ്ക്സൈസ് വകുപ്പില്‍ വിമന്‍ സിവില്‍ എക്സൈസ് ഓഫീസര്‍ ആവാന്‍ അവസരം. കേരളാ പി എസ് സി, യോഗ്യരായ ഉദ്യോഗാര്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. കേരളാ പി എസ് സി യുടെ ഒറ്റ തവണ റെജിസ്ട്രേഷന്‍ ചെയ്തവര്‍ക്കാണ് അപേക്ഷിക്കാന്‍ സാധിക്കുക.

2018 ജനുവരി 3 ആണ് അപേക്ഷിക്കാനുള്ള അവസാന തീയ്യതി.

പ്രായം : 19 – 31
കാറ്റഗറി നമ്പര്‍ : 501/2017
ശമ്പള പരിധി : ₹27800 – ₹59400

ഒഴിവുകള്‍ : കേരളത്തിലെ എല്ലാ ജില്ലകളിലേയ്ക്കുമായി ഒറ്റ പരീക്ഷ വഴിയാണ് നിയമനം നടത്തുന്നത്. എത്ര ഒഴിവുകളിലേക്കാണ് നിയമനം എന്നതിനേക്കുച്ചുള്ള വിവരങ്ങള്‍ കേരളാ പി എസ് സി ഇത് വരെ പുറപ്പെടുവിച്ചിട്ടില്ല.

 • ഉദ്യോഗാര്‍ഥികള്‍ ഒന്നില്‍കൂടുതല്‍ ജില്ലകളില്‍ അപേക്ഷിക്കാന്‍ പാടുള്ളതല്ല.
 • ഓരോ ജില്ലയ്ക്കും പ്രത്യേകം റാങ്ക് ലിസ്റ്റുകൾ തയ്യാറാക്കും.
 • നിലവില്‍ ഏതെങ്കിലും ജില്ലയില്‍ ഇതേ പോസ്റ്റില്‍ ഉള്ളവര്‍ക്ക് ഈ പരീക്ഷയ്ക്ക് അപേക്ഷിക്കാന്‍ പാടുള്ളതല്ല.
 • എന്‍.സി.സി കേഡറ്റ്സ് ന് അവരുടെ സര്‍ട്ടിഫിക്കറ്റ് പ്രകാരം, A B C ഗ്രേഡ് 2% 3% 5% എന്നീ നിലയില്‍ വെയ്റ്റെജ് മാര്‍ക്ക് ലഭിക്കും.

യോഗ്യത

 1. വിദ്യാഭ്യാസം : പ്ലസ്‌ ടു ആണ് ഈ പരീക്ഷയ്ക്ക് അപേക്ഷിക്കുവാനുള്ള വിദ്യാഭ്യാസ യോഗ്യത
 2. ഫിസിക്കല്‍ യോഗ്യത :
  • ഉദ്യോഗാര്‍ഥിക്ക് വേണ്ട ചുരുങ്ങിയ ഉയരം 152cm ഉം SC/ST കാറ്റഗറിയില്‍ ഉള്‍പ്പെടുന്നവര്‍ക്ക് 150cm ആണ്.
  • എല്ലാ ഉദ്യോഗാര്‍ഥികള്‍ക്കുമായി റെയ്സ് ടെസ്റ്റ്‌ ഉണ്ടാകും, 15 മിനുട്ട് കൊണ്ട് 2km പൂര്‍ത്തിയാക്കണം.
  • ഫിസിക്കല്‍ എഫിഷ്യന്‍സി ടെസ്റ്റ്‌ : ചുവടെ പറയുന്ന 8 ഇനങ്ങളില്‍ ഏതെങ്കിലും 5 എണ്ണം നിര്‍ബന്ധമായും ക്വാളിഫൈ ആവണം.
   • 100 മീറ്റര്‍ ഓട്ടം – 15 സെക്കന്റ് സമയം
   • ഹൈ ജമ്പ് – 1.06 സെക്കന്റ് സമയം
   • ലോങ്ങ്‌ ജമ്പ്
   • ഷോട്ട് പുട്ട് (4 കിലോ ഗ്രാം)
   • 200 മീറ്റര്‍ ഓട്ടം – 36 സെക്കന്റ് സമയം
   • ത്രോ ബോള്‍ – 14 മീറ്റര്‍
   • ഷട്ടില്‍ റെയ്സ് (4 x 25 മീറ്റര്‍ ) – 26 സെക്കന്റ്
   • സ്കിപ്പിംഗ് (ഒരു മിനുട്ട്) – 80 തവണ
  • അസിസ്റ്റന്റ്‌ സര്‍ജന്‍ റാങ്കില്‍ കുറയാത്ത ഏതെങ്കിലും ഒരു മെഡിക്കല്‍ ഓഫീസറെ കണ്ട് ഫിസിക്കല്‍ ഫിട്നെസ്സ് ഉറപ്പ് വരുത്തണം.
  • കണ്ണട ഉപയോഗിക്കാതെ താഴെ പറയുന്ന വിഷ്വല്‍ സ്റ്റാന്‍ഡേര്‍ഡ് മറികടക്കെണ്ടാതാണ്.

പരീക്ഷയുടെ തീയതി :

 • 24.02.2018 ന് ആണ് ടെസ്റ്റ്‌ നടക്കുക. 
 • ഫിസിക്കല്‍ മെഷര്‍മെന്റ്, എന്ടൂറന്‍സ് ടെസ്റ്റ്‌ എന്നിവ ജൂലായ്‌ 2018 ലും ഫിസിക്കല്‍ എഫിഷ്യന്‍സി ടെസ്റ്റ്‌ 2018 സെപ്റ്റംബര്‍ മാസതിലുമായി നടക്കും.

അപേക്ഷിക്കേണ്ട രീതി : കേരളാ പി എസ് സി യുടെ വെബ്‌സൈറ്റിൽ ഒറ്റ തവണ രെജിസ്ട്രേഷൻ ചെയ്‌താൽ മാത്രമേ ഈ പരീക്ഷയ്ക്ക് അപേക്ഷിക്കുവാൻ സാധിക്കൂ.

പി എസ് സി വെബ്സൈറ്റില്‍ ലോഗിൻ ചെയ്ത ശേഷം നോട്ടിഫിക്കേഷൻസ് ടാബിൽ ക്ലിക്ക് ചെയ്യുക. അതിൽ കാറ്റഗറി നമ്പർ എന്ന കോളത്തിൽ മുകളിൽ കൊടുത്തിരിക്കുന്ന കാറ്റഗറി നമ്പർ അടിച്ച് കൊടുക്കുക. ശേഷം എളുപ്പത്തിൽ പരീക്ഷയ്ക്ക് അപേക്ഷിക്കാവുന്നതാണ്.

കേരളാ പി എസ് സി വെബ്സൈറ്റ് https://thulasi.psc.keralapsc.gov.in/thulasi/ 

നോട്ടിഫിക്കേഷന്‍ ലിങ്ക് : https://goo.gl/U43CpM

Entri ആപ്പിലൂടെ എങ്ങനെ PSC പരീക്ഷകൾക്ക് ഒരുങ്ങാം.

വിവിധ PSC പരീക്ഷകളുടെ പുതിയ സിലബസ് അടിസ്ഥാനത്തിലുള്ള 100 ൽ അധികം മാതൃകാ പരീക്ഷകൾ ഉത്തരസഹിതം എൻട്രി ആപ്പിലൂടെ ലഭ്യമാണ്. ഓരോ പരീക്ഷക്ക് ശേഷവും, എൻട്രി അനാലിസിസിന്റെ സഹായത്തോടെ നിങ്ങളുടെ കുറവുകൾ കണ്ടെത്താനും, അത് നികത്താനും എൻട്രി സഹായിക്കുന്നു. എൻട്രിയിലൂടെ ഓരോ മാതൃകാ പരീക്ഷ പരിശീലിക്കുന്നതിലൂടെ, ചോദ്യങ്ങൾ പഠിക്കുന്നതിനൊപ്പം ഉദ്യോഗാർഥികളുടെ വേഗതയും കൃത്യതയും വർധിക്കുന്നു.

ഇതുകൂടാതെ എൻട്രിയിലെ വിഷയാടിസ്ഥാനത്തിലുള്ള പരീക്ഷകൾ, പ്രയാസമേറിയ ഭാഗങ്ങൾ എളുപ്പമാക്കാനും, നിത്യേനയുള്ള ആനുകാലിക ക്വിസുകൾ, ആനുകാലിക ചോദ്യങ്ങളിൽ മുഴുവൻ മാർക്ക് നേടാനും ഉദ്യോഗാർത്ഥികളെ സഹായിക്കുന്നു.
ഇന്ന്തന്നെ എൻട്രി ആപ്പ് (www.entri.me/app) ഡൗൺലോഡ് ചെയ്ത് പരിശീലിച്ചു തുടങ്ങൂ… ഗവണ്മെന്റ് ജോലി എന്ന നിങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കൂ..

കമന്റ്സ്

കമന്റ്സ്